റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. റിപ്പബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
സംസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിലും ജില്ലാ ആസ്ഥാനങ്ങളിലുമാണ് റിപ്പബ്ലിക്് ദിനാഘോഷങ്ങൾ നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പരേഡിൽ ഗവർണർ സല്യൂട്ട് സ്വീകരിക്കും. കരസേന, വായുസേന, പൊലീസ്, അർധ സൈനിക വിഭാഗങ്ങൾ, എൻ.സി.സി, സ്‌കൗട്ട്സ് എന്നിവർ പരേഡിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ഡി.ജി.പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മന്ത്രിമാർ പതാക ഉയർത്തും. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പ്രധാനപ്പെട്ട ഓഫീസുകൾക്കും സുരക്ഷ വർധിപ്പിച്ചു.
story highlights- republic day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here