സംസ്ഥാനത്ത് കൊറോണ ബാധ സംശയിക്കുന്ന മൂന്ന് പേർ ഐസൊലേഷൻ വാർഡിൽ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ ദിവസം ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.
ചൈനയിലെ വുഹാനിൽ നിന്ന് എറണാകുളത്ത് എത്തിയ ഒരു വിദ്യാർത്ഥിയെ കൂടി രോഗബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷൻ വാർഡുകളിലുള്ളവരുടെ എണ്ണം മൂന്നായി.പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളതിനാൽ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാൾ തിരുവനന്തപുരത്താണ്. യാത്രാവിലക്കുള്ള രാജ്യങ്ങളിലെ മലയാളികളെ കേരളത്തിലേക്ക് മാറ്റുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നോർക്ക വഴി അതാത് സ്ഥലങ്ങളിൽ തന്നെ ഇതിനുള്ള സൗകര്യമൊരുക്കും.
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മറ്റ് 14 പേരാണ് വീടുകളിലും വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.ചൈനയിൽ നിന്ന് എത്തുന്ന എല്ലാവരെയും കർശനമായി നിരീക്ഷിക്കാനാണ് നിർദേശം.വിമാനത്താവളങ്ങളിലുംതുറമുഖങ്ങളിലുംഇതിനായി പരിശോധനനിർബന്ധമാക്കിയിട്ടുണ്ട്.തെർമൽ പരിശോധന നടത്തുന്ന ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിൽ കേന്ദ്രസംഘം നാളെ സന്ദർശിക്കും.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊച്ചിയിൽ കേന്ദ്ര സംഘം നാളെയെത്തും.
story highlights- corona virus, k k shailaja