ബാലു വർഗീസിന്റേയും എലീനയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു

നടൻ ബാലു വർഗീസിന്റേയും നടി എലീന കാതറിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആട്ടവും പാട്ടുമായി ആഘോഷപൂർവമാണ് വിവാഹ നിശ്ചയം നടന്നത്.

സംവിധായകനും നടനുമായ ലാലിന്റെ സഹോദരിയുടെ പുത്രനാണ് ബാലു വർഗീസ്. ലാലും കുടുംബവും ചടങ്ങിൽ പങ്കെടുത്തു. നടൻ ആസിഫ് അലിയും കുടുംബവും ചടങ്ങിനെത്തി. ബാലു വർഗീസിന്റെ അടുത്ത സുഹൃത്തും നടനുമായ ഗണപതിയും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു.


കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബാലു പ്രപ്പോസ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി എലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരുടേയും പ്രണയം ആരാധകരറിഞ്ഞത്.

read also: നടൻ ബാലു വർഗീസും നടി എലീനയും വിവാഹിതരാകുന്നു

ലാൽ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയ രംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയർ, ഡാർവിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വിജയ് സൂപ്പറും പൗർണമിയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

story highlights- balu varghese, aileena catherin, vijay superum pournamiyumനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More