Advertisement

ഭിന്നശേഷി കുട്ടികൾ താമസിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

January 26, 2020
Google News 0 minutes Read

വെള്ളിമാടുകുന്നിൽ ഭിന്നശേഷി കുട്ടികൾ താമസിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി എടവക കുറുപ്പംവീട്ടിൽ മാങ്ങലാടി നിത്യയുടെയും ജിഷോയുടെയും മകൻ അജിൻ(6) ആണ് മരിച്ചത്.

കേന്ദ്രത്തിൽ രാത്രി ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ വികെ മനോജാണ് അബോധാവസ്ഥയിൽ കുട്ടിയെ മൂക്കിൽ നിന്ന് ചോര ഒഴുകിയ നിലയിൽ കണ്ടെത്തിയത്. മനോജും സമീനയെന്ന ജീവനക്കാരിയും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.

അതേസമയം, കുട്ടിക്ക് അർധരാത്രിവരെ ബാഹ്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി. മുത്തശ്ശിക്കും മുത്തശ്ശനുംമൊപ്പം താമസിച്ചിരുന്ന കുട്ടിയെ വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞവർഷം മാർച്ച് മൂന്നിനാണ് അജിൻ ഇവിടെ എത്തുന്നത്.

ആകെ മുപ്പത്തിയെട്ട് കുട്ടികളുള്ള കേന്ദ്രത്തിൽ ആറ്് സെല്ലുകളായിട്ടാണ് കുട്ടികളെ പാർപ്പിക്കുന്നത്. എന്നാൽ, കുട്ടികൾ തമ്മിൽ വഴക്കുണ്ടായതായി മറ്റു കുട്ടികൾ പറയുന്നു. ആർഡിഒജി പ്രിയങ്കയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സംഭവത്തെ തുടർന്ന് അന്വേഷണം നടക്കുന്നതായി ആർഡിഒ വ്യക്തമാക്കി. കളക്ടർ എസ് സാംബശിവറാവു ചിൽഡ്രൺ ഹോം അധികൃതരോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here