ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിൽ തീരുമാനം വെള്ളിയാഴ്ച

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തിൽ തീരുമാനം വെള്ളിയാഴ്ച. നിയമസഭ കാര്യോപദേശക സമിതിയുടെ യോഗത്തിൽ പ്രമേയത്തിന് അനുമതി നൽകണോ എന്ന കാര്യം തീരുമാനിക്കും.

റൂൾ 130 പ്രകാരം പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമപരമായി നിലനിൽക്കുതാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, പ്രമേയത്തിന്റെ യോഗ്യത സ്പീക്കർക്ക് തീരുമാനിക്കാമെന്ന് ചട്ടം 134 പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, സ്പീക്കർ ഇതുസംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നത് മുഖ്യമന്ത്രിയോട് കൂടിയാലോചിച്ച ശേഷമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top