കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അടുത്ത മാസം മുതല്‍ സൗജന്യചികിത്സ

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അടുത്ത മാസം മുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കും. ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു വര്‍ഷം തികയാറായ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൗജന്യചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യവകുപ്പ്.കേരളത്തില്‍ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.സര്‍ക്കാരിന്റെ പ്രത്യേക പരിഗണന കണ്ണൂര്‍ മെഡിക്കല്‍ കോളജിനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
മെഡിക്കല്‍ കോളജിന്റെ നവീകരണത്തിനായി 112 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായിക്കഴിഞ്ഞു.കിഫ്ബിയുടെ സഹായത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലെജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഘട്ടം ഘട്ടമായി പരിഗണിക്കും.കാഷ്വാലിറ്റി, ട്രോമ കെയര്‍, കാര്‍ഡിയോളജി വിഭാഗം എന്നിവ മികച്ച നിലവാരത്തിലേക്കുയര്‍ത്തുമെന്നുംമന്ത്രി പറഞ്ഞു.
Story Highlights: kannur medical college, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here