‘സിഎഎ റദ്ദാക്കും വരെ വിശ്രമമില്ല’; മനുഷ്യമഹാശൃംഖലയിൽ കുടുംബ സമേതം അണിനിരന്ന് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയിൽ അണിനിരന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബസമേതമാണ് മുഖ്യമന്ത്രി ശൃംഖലയിൽ അണിനിരന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

പൗരത്വ നിയമത്തിൽ തിരുത്തൽ വേണമെന്ന് ലോക രാജ്യങ്ങൾ പോലും ആവശ്യപ്പെടുന്ന നിലയുണ്ടായി. ഇതിനെല്ലാം മുൻനടക്കുന്നതാണ് കേരളത്തിലെ പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

story highlights- pinarayi vijayan, citizenship amendment act, human chainനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More