നേപ്പാളില്‍ മരിച്ച പ്രവീണ്‍ കെ നായരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച പ്രവീണ്‍ കെ നായരുടെ ചേങ്കോട്ടുകോണത്തെ വീട്
മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ 10.45 ഓടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിലെത്തിയത്. പ്രവീണിന്റെ അച്ഛന്‍ കൃഷ്ണന്‍ നായരെയും അമ്മ പ്രസന്നയെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭര്‍ത്താവ് രാജേഷ്, തുടങ്ങി മറ്റ് ബന്ധുക്കളുംവീട്ടിലുണ്ടായിരുന്നു. മേയര്‍ കെ ശ്രീകുമാറും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു
നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ റിസോര്‍ട്ടിലെ ഹീറ്ററില്‍ നിന്ന് വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. ഇവര്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും മരിച്ചിരുന്നു.
Story Highlights- Pinarayi Vijayan , visit, Praveen K Nair’s home, Died at a resort in Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here