റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തുനിന്നുള്ള ആരും ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വൈകുന്നേരമാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ചായ സല്‍ക്കാരം നടത്തുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കള്‍, സംസ്ഥാന പൊലീസ് മേധാവി, മറ്റ് വകുപ്പുകളിലെ ഉന്നതര്‍ എന്നിവരെയെല്ലാം ക്ഷണിച്ചാണ് ചായ സല്‍ക്കാരം നടത്തുന്നത്. എന്നാല്‍ ഇത്തവണത്തെ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും അടക്കമുള്ളവര്‍ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാട് പ്രതിപക്ഷം സ്വീകരിച്ചിരുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിനായി പ്രതിപക്ഷം കഴിഞ്ഞദിവസം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നത്.
Story Highlights: aarif muhammad khan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here