‘യുഡിഎഫ് അധികാരത്തിലേറിയാൽ കേരളാ ബാങ്ക് പിരിച്ചുവിടും’: ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റയ്ക്കല്ലെന്നും യുഡിഎഫ് കൂടെയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണ്.
കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളിൽ ക്രമക്കേട് നടത്തിയെന്നും നഷ്ടം ലാഭമായി കാണിച്ച് ബാലൻസ് ഷീറ്റുണ്ടാക്കിയാണ് ബാങ്ക് രൂപീകരിച്ചതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം റിസർവ് ബാങ്ക് നടത്തണം.
Read Also: കൊറോണ; സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയില്‍
യുഡിഎഫിന്റെ സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കോൺഗ്രസ് നേതാക്കൾ കേരള ബാങ്കിനെതിരെ രംഗത്ത് വന്നത്. ബാങ്കുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടും ചിലയിടങ്ങളിൽ കോൺഗ്രസ് നേതാക്കൾ സർക്കാരിന് അനുകൂലമായ നിലപാടെടുത്തതായി സംഗമത്തിൽ വിമർശനമുണ്ടായി. കേരളാ ബാങ്കിനെതിരെ പ്രതിഷേധിക്കുന്നവരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും സഹകരണ ഉദ്യോഗസ്ഥരെ ഇതിനായി ഉപയോഗിക്കുകയാണെന്നും ആരോപണമുയർന്നു.
chennithala, kerala bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here