കൊറോണ; സ്ഥിതിഗതി വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയില്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. സംഘം വിവിധ ഇടങ്ങളില്‍ പരിശോധന തുടങ്ങി. ഡോ. ഷൗക്കത്ത് അലിയും സംഘവുമാണ് കൊച്ചിയില്‍ എത്തിയത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു.

കളമശേരി മെഡിക്കല്‍ കോളജില്‍ സംഘം പരിശോധനയ്ക്കായി എത്തും. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇവര്‍ പരിശോധന നടത്തിയിരുന്നു. 178 പേരെയാണ് ഇതുവരെ വിമാനത്താവളത്തില്‍ പരിശോധിച്ചത്. എറണാകുളം ജില്ലാ ആരോഗ്യ മേധാവി അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Story Highlights: coronavirus, Corona virus infection,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More