കൊറോണ; ചൈനയിൽ മരണം 80 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയിൽ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയിൽ 769 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 461 പേരുടെ നില അതീവ ഗുരുതരമാണ്. അതിനിടെ ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയർന്നു.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ പ്രധാന നഗരങ്ങൾ അടച്ചിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങി സ്ഥലങ്ങളിൽ കടുത്ത യാത്രാ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്ന് ബീജിങ്ങിലെ അമേരിക്കൻ കോൺസുലേറ്റ് വ്യക്തമാക്കുന്നു. തങ്ങളുടെ പൗരന്മാരെ അടിയന്തരമായി ചാർട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോൺസുലേറ്റിന്റെ തീരുമാനം.
story highlights- corona virus, china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here