പിണറായിയോടും മോദിയോടും ശൗര്യം കാണിക്കൂ: മുല്ലപ്പള്ളിക്ക് മറുപടിയുമായി കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍. പരസ്യ പ്രസ്താവന ഏത് ഭാഗത്തുനിന്ന് വന്നാലും അച്ചടക്ക ലംഘന നടപടി എടുക്കണം. ആരും മോശക്കാരല്ല, ആരെയും ഭാരവാഹിയാക്കാം. തീരുമാനമെടുത്താല്‍ അത് നടപ്പിലാക്കണം. അത് അട്ടിമറിച്ചുവെന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. പിണറായിയോടും മോദിയോടും ശൗര്യം കാണിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നാണ് പറഞ്ഞത്. പിണറായി വിജയന്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതിലൂടെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തുവെന്നത് യാഥാര്‍ത്ഥ്യമാണ്. അവരെ തിരിച്ചുകൊണ്ടുവരണം. മുന്നണി ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kpcc list, K Muraleedharanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More