പത്തനംതിട്ടയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചു

പത്തനംതിട്ടയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തോട് ചേർന്ന് ഇൻഡോർ സ്റ്റേഡിയത്തിന് തറക്കല്ലിട്ടിട്ട് വർഷങ്ങളായി. കിഫ്ബിയിൽ നിന്ന് 50 കോടി രൂപ വകയിരുത്തി നിർമാണം ആരംഭിക്കുവാനായിരുന്നു പദ്ധതി. എന്നാൽ ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ച് നഗരസഭയും സ്‌പോർട്‌സ് കൗൺസിലും തമ്മിൽ തർക്കമായതോടെ സ്റ്റേഡിയ നിർമാണം ശിലാസ്ഥാപനത്തിൽ ഒതുങ്ങി.

Read Also: ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാന്‍ അനുവദിക്കില്ല; അച്ചടക്ക സമിതി രൂപീകരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേന്ദ്ര കായിക മന്ത്രാലയത്തിൽ നിന്ന് ലഭ്യമായ ആറ് കോടി രൂപ ചെലവിലാണ് ഇപ്പോൾ സ്റ്റേഡിയ നിർമാണം ആരംഭിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിനായുള്ള അഞ്ചേക്കർ സ്ഥലം മണ്ണിട്ട് ഉയർത്തുന്ന പണികള്‍ തുടങ്ങി.

സ്റ്റേഡിയത്തിന് 400000 ചതുരശ്ര അടി വലുപ്പമുണ്ടാകും. മുംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് അന്തിമ രൂപരേഖ അംഗീകരിച്ചു നൽകിയത്. കേന്ദ്ര പൊതുമരാമത്തിനാണ് നിർമാണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top