മഹാരാഷ്ട്രയിൽ 19 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19 വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി. പീഡന ശ്രമം തടഞ്ഞ പെൺകുട്ടിയുടെ വായിൽ തുണി തിരുകിവച്ച് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ കഴിയുകയാണ്. 52 കാരനായ പ്രതി യോഗിലാൽ രഹാങ്കടെയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നാഗ്പൂരിലെ പർഡി പ്രദേശത്തുള്ള വാടക വീട്ടിൽവച്ച് 19 വയസുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്‌. പെൺകുട്ടിയുടെ സഹോദരനും കുടുംബാഗവും വീട്ടില്ലില്ലാത്ത സമയത്തായിരുന്നു സംഭവം.

പീഡന ശ്രമം തടയാൻ ശ്രമിച്ചതോടെ വായിൽ തുണി തിരുകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. പെൺകുട്ടി ജോലി ചെയ്തിരുന്ന സ്പിനിംഗ് മില്ലിലെ 52 വയസുകാരനായ മേൽനോട്ടക്കാരൻ യോഗിലാൽ രഹാങ്കടെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭയം മൂലം സംഭവം പുറത്ത് പറയാൻ മടിച്ച പെൺകുട്ടി സഹോദനെ വിവരം അറിയിക്കുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More