Advertisement

പ്രതികരണ ശേഷിയുള്ള രാജ്യത്തെ യുവക്കാളില്‍ അഭിമാനം : മനസ് തുറന്ന് ടൊവിനോ

January 28, 2020
Google News 1 minute Read

രാജ്യത്തെ നിലവിലത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്നും ടൊവിനോ പറഞ്ഞു. യുവധാരാ മാസികയുടെ നവീകരിച്ച പതിപ്പ് വയനാട്ടില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൊവിനോ.

ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ നവീകരിച്ച പതിപ്പിന്റെ പ്രകാശനമാണ് നടന്‍ ടൊവിനോ തോമസ്, വയനാട്ടില്‍ നിര്‍വഹിച്ചത്. രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണ് ഇതെന്നും രാജ്യത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ പെരുമാറുന്നതില്‍ അഭിമാനമുണ്ടെന്നും ടൊവിനോ പറഞ്ഞു.
നിലവില്‍ രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കോപ്പികള്‍ അച്ചടിക്കുന്ന യുവമാസികയാണ് യുവധാര. കാട്ടിക്കുളം കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവൈഎഫ്ഐ  അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കുമാര്‍, എസ് കെ സജീഷ്, എ എ റഹീം, കെ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights- Tovino Thomas, pride for the youth,Response potential

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here