ചൈനയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും: അനുമതി ലഭിച്ചു

കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഉടന്‍ പുറപ്പെടും. ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുക. വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള അനുമതി ചൈന നല്‍കി.
മടങ്ങിയെത്തുന്നവരെ പതിനാലുദിവസം ഐസലേഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വുഹാനിലെ മലയാളികള്‍ക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാന്‍ നോര്‍ക്ക നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: air india, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here