പൗരത്വ നിയമ ഭേദഗതി; യൂറോപ്യൻ യൂണിയന് ലോക്‌സഭാ സ്പീക്കറുടെ കത്ത്

യൂറോപ്യൻ യൂണിയന് ലോക്‌സഭ സ്പീക്കറിന്റെ കത്ത്. സിഎഎ ചർച്ചകൾ മര്യാദ ലംഘനമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഓം ബിർള അറിയിച്ചു.
യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസോലിയെ ആണ് പ്രതിഷേധം അറിയിച്ചത്. ഇന്റർ പാർലമെന്ററി യൂണിയൻ അംഗങ്ങൾ പാലിക്കേണ്ട മര്യാദകളുടെ ലംഘനം യൂറോപ്യൻ യൂണിയൻ നടത്തി എന്ന് ഓം ബിർള കത്തിലൂടെ ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യൻ യൂണിയൻ പാസാക്കിയ ആറ് പ്രമേയങ്ങളെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. 751 അംഗ യൂറോപ്യൻ യൂണിയനിൽ 625 പേർ നിയമത്തെ എതിർത്തിരുന്നു. എന്നാൽ, ഇരു സഭകളലും പാസായ ശേഷമാണ് നിയമം പ്രബല്യത്തിൽ വന്നതെന്നും ഇത് തികച്ചും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
അതേസമയം, അടുത്ത ആഴ്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ സമ്മേളനത്തിൽ ഇന്ത്യക്കെതിരായ പ്രമേയം അവതരിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here