സംസ്ഥാനത്ത് മലയോര ദേശീയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകും: മുഖ്യമന്ത്രി
സംസ്ഥാനത്ത് മലയോര ദേശീയപാതയുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ ‘കേരള നിര്‍മിതി’ യുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. കാസര്‍ഗോഡ് ജില്ലയില്‍ ആയിരത്തി ഒന്‍പത് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നതെന്നും 15 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ടുന്ന പദ്ധതികളാണ് നാലും അഞ്ചും വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി ആയിരത്തിഒന്‍പത് കോടിയുടെ വികസന പദ്ധതികള്‍: മുഖ്യമന്ത്രി
കേരള നിര്‍മിതിയുടെ കാസര്‍ഗോഡ് പതിപ്പിനാണ് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചത്. നുള്ളിപ്പാടിയിലെ സ്പീഡ്വേ മൈതാനിയിലാണ് വികസന പ്രദര്‍ശനവും ബോധവത്കരണ പരിപാടിയും നടക്കുന്നത്. കിഫ്ബി വഴി ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും നടപ്പാക്കുന്ന വികസന പദ്ധതികളുടെ മാതൃകകളാണ് പ്രദര്‍ശനത്തിലുള്ളത്.
Read More: നാടിന്റെ വികസനം അടുത്തറിയാം; കാസർഗോട്ട് ത്രിദിന ബോധവത്കരണ പരിപാടി
കാസര്‍ഗോഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മൂന്നു ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ അടിയന്തരമായി നടപ്പാക്കേണ്ട പത്തോളം പദ്ധതികള്‍ പരിപാടിയില്‍ അവതരിപ്പിക്കും.
Story Highlights: kiifb, kerala nirmithi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here