Advertisement

ഇല്ലായ്മകളിൽ നിന്ന് വിജയം കൊയ്ത് റെസ്ലിംഗ് താരം അന്ന ആൻ മോൻസി; നേടിയത് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം

January 28, 2020
Google News 2 minutes Read

ദുരിതം നിറഞ്ഞ ജീവിതത്തിലെ ഇല്ലായ്മകളിൽ നിന്ന് പോരാടി ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടി അന്ന ആൻ മോൻസി. നേപ്പാളിൽ ജനുവരി 3-7 തിയതികളിൽ നടന്ന യൂത്ത് ഗെയിംസ് ഇന്റർനാഷണൽ പ്രോ ലീഗ് ചാമ്പ്യൻഷിപ്പിലാണ് ഈ നേട്ടം അന്ന സ്വന്തമാക്കിയത്.

Read Also: ദേശീയ സീനിയർ വനിതാ ഹോക്കിയിൽ ശ്രദ്ധാകേന്ദ്രമായി പതിനാലുകാരി

50 കിലോഗ്രാം ഫ്രീ സ്റ്റെൽ റെസ്ലിംഗിലാണ് സ്വർണം. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളിയാണ് അന്ന.

കായംകുളം ചെറയിൽ വീട്ടിൽ മോൻസി ജോർജ്, റെസി മോൻസി ദമ്പതികളുടെ മകളാണ്. അച്ഛൻ ഉപേക്ഷിച്ച് പോയ അന്നയും അമ്മയും ഫുട്പാത്തിൽ വഴിയോര കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം ഹോം സയൻസിൽ ഡിഗ്രി നേടിയ അന്ന പഠനം പാതിവഴിയിൽ നിർത്തി അമ്മയെ സഹായിക്കുകയാണ്. പഠിക്കാൻ ഏറെ താത്പര്യമുണ്ടെങ്കിലും സാമ്പത്തിക പരാധീനതകൾ അന്നയെ അതിന് അനുവദിക്കുന്നില്ല.

പുറമ്പോക്ക് ഭൂമിയിൽ ഒറ്റ മുറി വീട്ടിലാണ് അമ്മയോടൊപ്പം അന്നയുടെ താമസം. സ്വന്തമായി പട്ടയമുള്ള അടച്ചുറപ്പുള്ള വീടാണ് താരത്തിന്റെ സ്വപ്നം.
മതിയായ പരിശീലനമോ ചിട്ടയായ വ്യായാമമോ ഇല്ലാതെ തന്നെ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ താരത്തിന് സർക്കാർ സഹായം ലഭിച്ചാൽ ഉയരങ്ങളിലെത്താൻ സാധിക്കും.

anna ann monsi, won gold in youth international pro league championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here