‘ഷൈലോക്ക് ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസാവില്ല; ആ വാർത്ത തെറ്റ്’: സംവിധായകൻ

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. മാസ് ആക്ഷൻ എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രം തീയറ്ററിൽ നിറഞ്ഞോടുകയാണ്. ഇതിനിടെ സിനിമ ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസാവും എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിനെ തള്ളി ചിത്രത്തിൻ്റെ സംവിധായകൻ അജയ് വാസുദേവ് രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അജയ് വാസുദേവ് ഇക്കാര്യം അറിയിച്ചത്.
അജയ് വാസുദേവിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയ സുഹൃത്തുക്കളെ ,
ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നു അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാർത്ത ശ്രദ്ധയിൽ പെടുകയുണ്ടായി. അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ്. അങ്ങനെ ഉള്ള തെറ്റായ വാർത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളിൽ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാൻ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു ?
മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിൻ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോർജാണ് നിർമ്മാണം. ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരൺ, സിദ്ധിക്ക്, ബൈജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.
Story Highlights: Shylock, Ajay Vasudev, Mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here