Advertisement

കിഫ്ബി ബോധവത്കരണ പരിപാടി; ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപിനോട് ഏറ്റുമുട്ടാന്‍ അവസരം

January 28, 2020
Google News 1 minute Read

കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി വഴി നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ കേരള നിര്‍മിതിയുടെ ഭാഗമായി ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപിനോട് ഏറ്റുമുട്ടാന്‍ അവസരം. കേരളനിര്‍മിതി പ്രദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ അവസരം കിട്ടാതെ പോയവര്‍ക്കായാണ് ഒരു അവസരം കൂടി ഒരുക്കുന്നത്.

പ്രശ്‌നോത്തരി മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നാളെ (29 ബുധനാഴ്ച) വൈകുന്നേരം നാലു മണിയ്ക്ക് കാസര്‍ഗോഡ് നുള്ളിപ്പാടി സ്പീഡ് വേ മൈതാനത്തെ പ്രദര്‍ശന നഗരിയിലെത്തണം. വിജയിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights: Kiifb, kerala nirmithi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here