പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ഗാന്ധി നടത്തുന്ന റാലി നാളെ

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി എംപി നടത്തുന്ന റാലിയും പൊതുസമ്മേളനവും നാളെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ നടക്കും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ നേരിട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ആയിരക്കണക്കിനാളുകള്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് പറഞ്ഞു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വ ദിനത്തിലാണ് കല്പറ്റയില് വയനാട് എംപി രാഹുല്‍ഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി. രാവിലെ 10 ന് കല്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഭരണഘടന സംരക്ഷണ റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും. രാഹുല്‍ഗാന്ധി മുന്നില്‍ നിന്ന് റാലി നയിക്കും.
റാലിക്ക് ശേഷം കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് രാഹുല്‍ പൊതുസമ്മേളനത്തിലും സംസാരിക്കും. ഭരണഘടനാ സംരക്ഷണവും സിഎഎക്കെതിരായ പ്രതിഷേധവും സ്വന്തം മണ്ഡലത്തില്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് രാഹുലിന്റെ ഇത്തവണത്തെ മണ്ഡല സന്ദര്‍ശനം.
Story Highlights: rahul gandhi, Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here