പൾസർ സുനി ഭീഷണിപ്പെടുത്തിയെന്ന കേസ്; ദിലീപിന്റെ ഹർജിയിൽ വിധി നാളെ

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രത്യേകമായി വിചാരണ വേണമെന്ന ദിലീപിന്റെ ഹർജിയിൽ വിധി നാളെ. കേസിൽ സർക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും വാദം പൂർത്തിയായി.

പൾസർ സുനി തന്നെ ജയിൽ നിന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ വിളിച്ചത് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണ്.ദിലീപ് തെറ്റായ വാദമുയർത്തി വിചാരണ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തി.

നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കുറ്റം ചുമത്തിയ കീഴ് കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്നും പ്രോസിക്യുഷൻ വാദിച്ചു. പ്രത്യേക വിചാരണ ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പൾസർ സുനിയും കൂട്ടാളികളും ദിലീപിനെ ഭീഷണിപ്പെടുത്തിയതായി ഒരു കേസില്ലന്ന് പൊലീസും അറിയിച്ചു.

story highlights- actress attack case, dileep, pulsor suniനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More