ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടം: കെ സി ജോസഫ് എംഎല്‍എ

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാണെന്ന് കെ സി ജോസഫ് എംഎല്‍എ. രാവിലെ വരെ ഗവര്‍ണര്‍ പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗങ്ങള്‍ വായിക്കില്ലെന്നായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇത് വായിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടമായ ധാരണയാണ് ബിജെപി സര്‍ക്കാരും പിണറായി വിജയനും തമ്മിലുള്ളത്. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനുള്ള ഒരു തന്ത്രമാണിതെന്നും കെ സി ജോസഫ് പറഞ്ഞു.
ഗവര്‍ണര്‍ക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഗവര്‍ണറുമായി ഒത്തുകളിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലുള്ള അന്തര്‍ധാര സജീവമാണെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights: kerala governor, aarif muhammad khan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here