ജെസൽ കാർനീറോ തുടരും; രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിലേക്ക്

ഇക്കൊല്ലത്തെ ഐപിഎൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കണ്ടുപിടുത്തമായ ജെസൽ കാനീറോയുമായി ക്ലബ് കരാർ പുതുക്കി. എടികെയുടെയും ബെംഗളൂരു എഫ്സിയുടെയും മികച്ച ഓഫറുകൾ വേണ്ടെന്നു വെച്ചാണ് ജെസൽ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയത്. 2023 വരെയാണ് ജെസൽ ബ്ലാസ്റ്റേഴ്സുമായി കരാർ നീട്ടിയിരിക്കുന്നത്.
നായകൻ സന്ദേശ് ജിങ്കൻ്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ താങ്ങി നിർത്തിയ താരമായിരുന്നു ജെസൽ കാർനീറോ. താരത്തിൻ്റെ മികച്ച പ്രകടനം പല ക്ലബുകളും നോട്ടമിട്ടു. തുടർന്നാണ് എടികെയും ബെംഗളൂരു എഫ്സിയും ജെസലിനായി പണമെറിയാൻ തയ്യാറായത്. എടികെ മുന്നോട്ടു വെച്ചത് ഭീമമായ ഓഫറായിരുന്നു എന്നാണ് വിവരം. എന്നാൽ ജിങ്കൻ്റെ പാത പിന്തുടർന്ന ജെസൽ ക്ലബുമായി കരാർ പുതുക്കുകയായിരുന്നു.
ഇതോടൊപ്പം, മുൻ ഹൈദരാബാദ് എഫ്സി താരം രോഹിത് കുമാർ, എടികെ തരം സന്ദീപ് സിംഗ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു എന്ന് സൂചനയുണ്ട്. മധ്യനിര താരമായ രോഹിത് ഡിഎസ്കെ ശിവാജിയൻസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. 2017 സീസൺ മുതൽ പൂനെയിലുള്ള താരം ഈ സീസണിൽ ഹൈദരാബാദിലും ഉൾപ്പെട്ടു.
ചെന്നൈയിൻ എഫ്സിക്കെതിരെ ഫെബ്രുവരി ഒന്നിന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. 13 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുള്ള ചെന്നൈയിൻ പട്ടികയിൽ ആറാമതും 14 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാമതുമാണ്. അവസാന നാലിലേക്കുള്ള ബ്ലാസ്റ്റേഴ്സിൻ്റെ സാധ്യത ഇപ്പോൾ വളരെ വിരളമാണ്.
Story Highlights: Jessel Carniero, Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here