കേരളത്തിന്റെ പൊതുവായ വികസനത്തിൽ കിഫ്ബിയുടെ ആവശ്യകത എന്തെന്ന് അറിയിക്കാൻ കിഫ്ബിയുടെ കേരള നിർമ്മിതി

കിഫ്ബിയുടെ കേരള നിർമ്മിതിയിൽ ജനത്തിരക്കേറുന്നു. കേരളത്തിന്റെ പൊതുവായ വികസനത്തിൽ കിഫ്ബിയുടെ ആവശ്യകത എന്താണ് എന്ന് ജനങ്ങളെ അറിയിക്കുകയാണ് കേരള നിർമ്മിതിയുടെ കാസർകോട് പതിപ്പിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡി സജിത്ത് ബാബു പറഞ്ഞു. വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം നിരവധിയാളുകളാണ് പരിപാടിയിൽ എത്തുന്നത്.
വികസന മുരടിപ്പ് നേരിട്ട ജില്ലയ്ക്ക് കിഫ്ബിയിലൂടെ മുന്നേറാനുള്ള പദ്ധതികളാണ് കേരള നിർമ്മിതിയിൽ ചർച്ച ചെയ്യുന്നത്. ചർച്ചകൾക്ക് പുറമെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗ്രാന്റ്മാസ്റ്റർ ജിഎസ് പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരിയും ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ടവയായിരുന്നു.
കേരള നിർമ്മിതിയിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും കിഫ്ബി വഴിനടപ്പാക്കേണ്ടുന്ന പദ്ധതികൾ എംഎൽഎമാർ അവതരിപ്പിക്കും. ഇവയ്ക്ക് പുറമെ ജില്ലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട പത്ത് പദ്ധതികൾ ജില്ലാ കളക്ടറുടെ പ്രത്യേക സമിതി മുന്നോട്ട് വയ്ക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷ. കിഫ്ബി പദ്ധതികളെ പൊതുജനങ്ങൾക്ക് അടുത്തറിയാനായി ഒരുക്കിയ പ്രദർശന സ്റ്റാളുകളും സജീവമാണ്.
Story Highlights- kiifb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here