Advertisement

മലപ്പുറം കുറ്റൂർ നോർത്ത് കെഎംഎച്ച്എസ് സ്‌കൂളിലെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു

January 29, 2020
Google News 1 minute Read

മലപ്പുറം കുറ്റൂർ നോർത്ത് കെഎംഎച്ച്എസ് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമമായ ‘ഓർമകൾ 2020’ ന്റെ ഭാഗമായി വിദ്യാലയത്തിന് വേണ്ടി നിർമിച്ച് നൽകുന്ന കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ട്വന്റിഫോർ ന്യൂസ് ചെയർമാനും അൽഅബീർ ഗ്രൂപ്പിന്റെ മേധാവിയുമായ ആലുങ്ങൽ മുഹമ്മദ് സ്‌പോൺസർ ചെയ്യുന്ന ഹാളിന്റെ സമർപ്പണം പി കെ കുഞ്ഞാലിക്കുട്ടി എംപിയാണ് നിർവഹിച്ചത്.

Read Also: ജെസൽ കാർനീറോ തുടരും; രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്സിലേക്ക്

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ പൂർവ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ചടങ്ങിനെത്തിയത്. വരുന്ന ഫെബ്രുവരി ഒന്നിനാണ് ഓർമകൾ 2020 എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്.

സ്‌കൂൾ ട്രസ്റ്റ് ചെയർമാൻ കെ പി കുഞ്ഞിമൊയ്തു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ മുഹമ്മദ് കാവുങ്ങൽ സ്വാഗതവും മാനേജർ കെ പി ഹുസൈൻ നന്ദിയും പറഞ്ഞു. പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ സംഘാടക സമിതി അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായി.

 

malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here