നിർഭയ കേസ്; പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി

ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ദയാ ഹർജിയിൽ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് മുകേഷ് കുമാറിന്റെ ആരോപണം.
Read Also: മരണവാറന്റ് സ്റ്റേ ചെയ്യണമെന്നുമുള്ള നിർഭയ കേസ് പ്രതികളുടെ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും
രാഷ്ട്രപതിയുടെ തീരുമാനത്തിൽ ജുഡീഷ്യൽ പരിശോധനയുടെ സാധ്യത പരിമിതമാണെന്ന് കോടതി ഇന്നലെ വാക്കാൽ പരാമർശിച്ചിരുന്നു. അതേസമയം, വധശിക്ഷക്കെതിരെ മറ്റൊരു പ്രതി അക്ഷയ് കുമാർ സിംഗ് തിരുത്തൽ ഹർജി സമർപ്പിച്ചു. നേരത്തെ പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു.
കൂടാതെ ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കണമെന്ന കേന്ദ്രസർക്കാർ ആവശ്യം സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പിന്മാറിയിരുന്നു. ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ പുതിയ ബെഞ്ചാകും ഇന്ന് വാദം കേൾക്കുന്നത്. വാതക ദുരന്തത്തിലെ ഇരകൾക്ക് ഏഴായിരത്തിഎണ്ണൂറ് കോടി രൂപ കൂടി അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
supreme court, nirbhaya case, bhopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here