Advertisement

മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ല ; സുപ്രിം കോടതി

January 29, 2020
Google News 1 minute Read

മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ലെന്ന് സുപ്രിം കോടതി. വിചാരണയുടെ അവസാനം വരെ മുന്‍കൂര്‍ ജാമ്യം തുടരാം എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം ജാമ്യാപേക്ഷയെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചു. അതേസമയം, അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പ്രത്യേകം വിധിയെഴുതി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചത്. കോടതി സമന്‍സ് അയക്കുന്നതോടെ മുന്‍കൂര്‍ ജാമ്യം അവസാനിക്കില്ല. വിചാരണയുടെ അവസാനം വരെ തുടരാം. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ കോടതിക്ക് തീരുമാനിക്കാം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക്, തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുക്കണം. ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ച് കോടതികള്‍ക്ക് ജാമ്യവ്യവസ്ഥകള്‍ വയ്ക്കാം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കോടതിയെ സമീപിക്കുന്നതിന് തടസമില്ല. മുന്‍കൂര്‍ ജാമ്യം കേസ് അന്വേഷിക്കാനുള്ള പൊലീസിന്റെ അധികാരത്തെ ചുരുക്കില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

Story Highlights- No time limit for advance bail; Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here