ഗവർണർക്കെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. രമേശ് ചെന്നിത്തലയുടെ ഗവർണർക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം, പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ തുടരുന്നതിനിടെ ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.
Read Also: നിയമസഭയില്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു
നിയസഭയിൽ എത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ വഴിയടച്ച് ഗവർണറെ തടഞ്ഞു കൊണ്ട് പ്രതിഷേധിച്ചു. ഗവർണർ പ്രധാന കവാടത്തിന് മുന്നിൽ എത്തിയപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചു. ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.
സഭാ നടപടികൾ തടസപ്പെടുത്തരുതെന്നും ഗവർണറെ അകത്തേക്ക് കയറാൻ അനുവദിക്കണമെന്നും നിയമ മന്ത്രി എ കെ ബാലൻ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. തുടർന്നും ഗവർണറെ ഡയസിലേക്ക് കടത്തിവിടില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്റ് വാർഡ് എത്തി ബലം പ്രയോഗിച്ചാണ് മാറ്റിയത്.
governor, legislative assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here