പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം; രാഹുൽ ഗാന്ധി നടത്തുന്ന റാലിയും പൊതുസമ്മേളനവും നാളെ വയനാട്ടിൽ

ഭരണഘടനാ സംരക്ഷണവും പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി നടത്തുന്ന റാലിയും പൊതുസമ്മേളനവും നാളെ വയനാട്ടിൽ നടക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വ ദിനത്തിലാണ് കല്പറ്റയിൽ വയനാട് എംപി രാഹുൽഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി.

രാവിലെ 10ന് കല്പറ്റ എസ്‌കെഎംജെ ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഭരണഘടന സംരക്ഷണ റാലിയിൽ ആയിരങ്ങൾ അണിനിരക്കും. രാഹുൽഗാന്ധി മുന്നിൽ നിന്ന് റാലി നയിക്കും. റാലിക്ക് ശേഷം കല്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് രാഹുൽ പൊതുസമ്മേളനത്തിലും സംസാരിക്കും.ഭരണഘടനാ സംരക്ഷണവും സിഎഎക്കെതിരായ പ്രതിഷേധവും സ്വന്തം മണ്ഡലത്തിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് രാഹുലിന്റെ ഇത്തവണത്തെ മണ്ഡല സന്ദർശനം.

Story Highlights- Rahul Gandhiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More