ജിങ്കൻ കഥ എഴുതുകയാണ്; പുസ്തകം ഉടൻ പുറത്തിറങ്ങും

കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ പുസ്തകം എഴുതുന്നു. താരം തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുകഥകളുടെ സമാഹാരമാണ് പുതിയ പുസ്തകമെന്നും പുസ്തകം ഉടൻ പുറത്തിറങ്ങുമെന്നും ജിങ്കൻ പറഞ്ഞു.

“ഞാൻ എൻ്റെ ആദ്യ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്. അത് കുറേ കാലമായി എൻ്റെ മനസ്സിലുണ്ട്. ഇക്കൊല്ലം പുസ്തകം പൂർത്തിയാക്കുമെന്ന് ഞാൻ എനിക്കു തന്നെ വാക്ക് നൽകിയിരിക്കുകയാണ്. ഇത് ചെറുകഥകളുടെ ഒരു സമാഹാരമാണ്. കുറച്ചു കഥകൾ എഴുതി തീർന്നു. ഇനി കുറച്ചു കൂടി ബാക്കിയുണ്ട്. ഞാൻ കുറേ കാലമായി കവിതകൾ എഴുതുന്നുണ്ട്. പക്ഷേ, അവ ഈ പുസ്തകത്തിൻ്റെ ഭാഗമാവില്ല.”- ജിങ്കൻ പറഞ്ഞു.

തൻ്റെ പരുക്കിനെപ്പറ്റിയും ജിങ്കൻ മനസ്സു തുറന്നു. പരുക്ക് ഭേദപ്പെട്ട് വരികയാണ്. വേഗം എത്തുന്നതിനെക്കാൾ പൂർണമായി ഭേദമായതിനു ശേഷം എത്തുന്നതാണ് നല്ലത്. നാഴികക്കല്ലുകൾ സ്വന്തമാക്കാൻ ക്ഷമ ഉണ്ടാവണം. പരുക്കിൽ നിന്ന് ഭേദപ്പെടുന്ന സമയത്ത് മുംബൈ സിറ്റി എഫ്സി ഒരുപാട് സഹായിച്ചിരുന്നു. എതിർ ടീമിൻ്റെ ക്യാപ്റ്റനെ സഹായിക്കാനുള്ള അവരുടെ മാനസികാവസ്ഥക്ക് താൻ കടപ്പാടുള്ളവനായിരിക്കുമെന്നും ജിങ്കൻ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന സുഹൃദ മത്സരത്തിനിടെയാണ് ജിങ്കനു പരുക്കേറ്റത്. പരുക്കിനെത്തുടർന്ന് ജിങ്കൻ ടീമിനു പുറത്തായിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നായകൻ പുറത്തിരിക്കുമെന്നാണ് വിവരം.

Story Highlights: Sandesh Jhingan, kerala Blastersനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More