നടി ഭാമ വിവാഹിതയായി; വിഡിയോ കാണാം

നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശി അരുൺ ആണ് വരൻ. കോട്ടയത്ത് പരമ്പരാഗത ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം.
ചുവന്ന പട്ട് സാരിയണിഞ്ഞാണ് ഭാമ മണ്ഡപത്തിൽ എത്തിയത്. ഡിസൈനർ കുർത്തയും കസവ് മുണ്ടുമായിരുന്നു അരുണിന്റെ വേഷം. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Read Also : ചിരിച്ച് കളിച്ച് വിവാഹത്തിനൊരുങ്ങി ഭാമ; മെഹന്ദി ചിത്രങ്ങൾ
ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഭാമ ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷമായിരുന്നു ഭാമയുടേയും അരുണിന്റെയും വിവാഹ നിശ്ചയം.
ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് ഭാമയുടെ അരങ്ങേറ്റം. സൈക്കിൾ, 101 വെഡ്ഡിംഗ്‌സ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, ഒറ്റ മന്ദാരം, മാൽഗുഡി ഡേയ്‌സ്, എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Story Highlights- Bhama, Celebrity Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here