കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ.
ഇന്ത്യയിൽ കൊറോണ സ്ഥിരീകരിക്കുന്നതിന് മുൻപേ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ സജ്ജമാണെന്നും എല്ലാ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ശക്തമായ പ്രതിരോധ നടപടികൾ കേന്ദ്രം സ്ഥീരികരിച്ചിട്ടുണ്ടെന്നും ചൈനയിൽ നിന്ന് തിരിച്ചെത്തുന്ന എല്ലാവർക്കും വിമാനത്താവളങ്ങളിൽ ആവശ്യമായ മെഡിക്കൽ പരിശോധന നടത്തി സുരക്ഷാ മുന്നൊരുക്കം നടത്തിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
story highlights- corona virus, harsha vardhan, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here