വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനി ബാത്‌റൂമിൽ മരിച്ച നിലയിൽ

വയനാട് മുട്ടിൽ ഡബ്ല്യുഒവിഎച്എസ്എസ് സ്‌കൂൾ ബാത്‌റൂമിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഎച്ച്എസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ നസീലയെയാണ് (17) ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കബളക്കാട് മുളപറമ്പ് അറയ്ക്കൽ ഹംസ-റംല ദമ്പതികളുടെ മകളാണ് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി നസീല. വിദ്യാർത്ഥിനി 12.45 വരെ ക്ലാസിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നടന്ന പരിശോധനയിൽ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണകാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ധർ വന്നാലെ കാര്യങ്ങൾ വ്യക്തമാകൂയെന്ന് ഡിഎംഒ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
Story Highlights- Found Dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here