മലാലയുടെ യുഎന്‍ പ്രസംഗം പുനരവതരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി സന്‍ഹ സലിം

മലാല യൂസഫ് സായിയുടെ യുഎന്‍ പ്രസംഗം പുനരവതരിപ്പിച്ചതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സന്‍ഹ സലിം എന്ന കൊച്ചു മിടുക്കി. പാലക്കാട് ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസുകാരിയായസന്‍ഹയുടെ പ്രസംഗം സ്‌കൂളിലെ അധ്യാപിക ട്വീറ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്.
സോഷ്യല്‍ മീഡിയയില്‍ ഈ മിടുക്കിക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. 2013 ല്‍ തീവ്രവാദികളുടെ വെടിയുണ്ടകളെ തോല്‍പ്പിച്ചെത്തി മലാല യൂസഫ് സായ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗം എഴു വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട് ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സന്‍ഹ സലിംസ്‌കൂളിലെ ഇംഗ്ലീഷ് ഫെസ്റ്റിനാണ് പുനഃരവതരിപ്പിച്ചത്.
പക്ഷെ അത്, ഇത്രയും വൈറലാകുമെന്ന് ആരും കരുതിയിരുന്നില്ല. സന്‍ഹയുടെ പ്രസംഗം സ്‌ക്കൂളിലെ അധ്യാപികയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ വി ഷബ്‌ന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രസംഗം കണ്ടമലാലയുടെ പിതാവ് സിയുവുദ്ദീന്‍ യൂസഫ് സായി റീ ട്വീറ്റ് ചെയ്തതോടെ ഈ മിടുക്കി സോഷ്യല്‍ മീഡിയ താരമായി.
മലാലയുടെ പിതാവ് തന്റെ പ്രസംഗം ഷെയര്‍ ചെയ്തതിന്റെ സന്തോഷത്തിലാണ് സന്‍ഹ.പ്രസംഗം കണ്ട ചിലര്‍ കേരള മലാലയെന്ന് വരെ കമന്റ്് ചെയ്തു.സന്‍ഹയുടെ പ്രസംഗത്തെ ലോകം മുഴുവന്‍ കാണിക്കാനായതിന്റെ ആഹ്ലാദത്തിലാണ് വീട്ടുകാരും നാട്ടുകാരും അധ്യാപകരും. പാറക്കല്‍ സലീമിന്റെയും സമീറയുടെയും മകളായ സന്‍ഹ പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കി തന്നെ.
ഈ വര്‍ഷത്തെ സ്‌കൂള്‍ യുവജനോത്സവത്തില്‍ അറബിക് മോണോ ആക്ടില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ഈ കൊച്ചു മിടുക്കിക്കായിരുന്നു. എന്താണ് സ്വപ്നമെന്ന ചോദ്യത്തിന് നല്ല ഗംഭീര മറുപടിയും. മലാലയെ ഒന്ന് നേരില്‍ കാണണം. ആ പോരാളിയുടെ കൈകളില്‍ ഒന്ന് തൊടണം.
Story highlights: Malala Yousaf Sai,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here