Advertisement

റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എൻഎസ്എസ് വളണ്ടിയർമാർ

January 30, 2020
1 minute Read

റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് കേരളത്തിൽ നിന്നുള്ള നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ. പല ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് എൻഎസ്എസ് വളണ്ടിയർമാരായ പത്ത് പേർ പരേഡിന് യോഗ്യത നേടിയത്.

Read Also: നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടം; കരയോഗം ഭാരവാഹികൾ കസ്റ്റഡിയിൽ

200 പേർ പങ്കെടുത്ത റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള പത്ത് പേർക്കും അഭിമാന നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരിട്ട് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് പത്തംഗസംഘം. രാഷ്ട്രപതിയുടെ അനുമോദനവും ലഭിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ ഡോക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ട പരിശീലനമാണ് ഇവർ പരേഡിനായി നടത്തിയത്.

ഇന്നലെയാണ് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണി നടന്നത്. സൈനിക, അർധ സൈനിക, പൊലീസ് വിഭാഗങ്ങൾ സംഗീത വിരുന്നൊരുക്കി. ചടങ്ങിൽ നിന്ന് ഒഴിവാക്കിയ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനമായ ‘അബിഡ് വിത്ത് മീ’ പ്രതിഷേധത്തെ തുടർന്ന് ഉൾപ്പെടുത്തിയിരുന്നു. ‘വന്ദേമാതരം’ അടക്കമുള്ള കൂടുതൽ ഇന്ത്യൻ ഗാനങ്ങളും ചടങ്ങിൽ വായിച്ചു.

 

republic day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top