‘ പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും അതിജീവിക്കും’: ആരോഗ്യമന്ത്രി

പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും നമ്മള്‍ അതിജീവിക്കുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡു തുടങ്ങും.
രോഗം സംശയിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷം മാത്രമേ രോഗം പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിയൂ.
എന്നാല്‍ ആദ്യ ഘട്ട പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണവും ജാഗ്രതക്കും കര്‍ശനമാക്കാനാണ് തീരുമാനം. മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: k k shailaja, Corona virus infection,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here