ബാങ്കിംഗ് മേഖലയിലെ സമരങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു

ബാങ്കിംഗ് മേഖലയിലെ സമരങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് തയാറെടുക്കുന്നു. അതേസമയം, ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.
ബാങ്ക് ജീവക്കാരുടെ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്തതാണ് രണ്ട് ദിവസത്തെ പണിമുടക്ക്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാജ്യവ്യാപക സമരത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നുണ്ടെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി പണിമുടക്കാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ച് 13 ന് ശേഷവും ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കും സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തില്‍ ഏറ്റവും കുറഞ്ഞത് 15 ശതമാനം വര്‍ധനവെങ്കിലും വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
എന്നാല്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ 12. 25 ശതമാനം വേതന വര്‍ധനവില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘടനകള്‍ക്ക്. അതേസമയം, തുടര്‍ച്ചയായി ബാങ്കിംഗ് മേഖലയില്‍ സമരം നടത്താനുള്ള അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ന്യായമായ ആവശ്യമല്ല, അനാവശ്യമായ രാഷ്ട്രീയ അജണ്ടയാണ് സമരങ്ങള്‍ക്ക് പിന്നിലെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയിലെ സമരം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം നിയമനിര്‍മാണം നടത്തും.
Story Highlights: BANK STRIKE,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here