ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തിലാന്നൂരിലെ പിപി ബാബുവിനെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പത് വയസുകാരി സ്‌കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. വിവരങ്ങള്‍ ആരാഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അറസ്റ്റിലായ ബാബു. ഇയാള്‍ നാല് വര്‍ഷത്തോളമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതതായി കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് അറസ്റ്റിലായ പിപി ബാബു. നിലവില്‍ സേവാദള്‍ സംസ്ഥാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ ബാബു മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് പിപി ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കണ്ണൂര്‍ ഡിസിസി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
Story Highlights- Congress leader, arrested, raping a nine-year-old girl, pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here