ആദിവാസി കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഉന്നതതല യോഗം

വയനാട് ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിപി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം ഇന്ന് കൽപ്പറ്റയിൽ ചേരും. യോഗത്തിൽ മലബാറിലെ എല്ലാ ജില്ലാ കളക്ടർമാരും പങ്കെടുക്കും.
ജില്ലയിലെ ആദിവാസി കോളനികളിലെ ശോചനീയാവസ്ഥ മുതലെടുത്ത് ആദിവാസികളെ മാവോയിസ്റ്റുകൾ സ്വാധീനിക്കുന്നത് ഇല്ലാതാക്കുക, മാവോയിസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്നീ കാര്യങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
ജില്ലയിലെ പല ആദിവാസി കോളനികളിലും മാവോയിസ്റ്റുകൾ ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ നന്നെ കുറവുളള കോളനികളിലാണ് മാവോയിസ്റ്റുകൾക്ക് സ്വാധീനമുളളതെന്നാണ് പൊലീസ് വിലയിരുത്തൽ.
tribes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here