Advertisement

‘പ്രിയപ്പെട്ടവളെ എനിക്ക് എല്ലാത്തിനോടും അസൂയയാണ്’; പ്രണയം വഴിയുന്ന ടീസറുമായി ഭൂമിയിലെ മനോഹര സ്വകാര്യം ടീസർ

February 2, 2020
Google News 1 minute Read

ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രത്തിന് ശേഷം ദീപക് പറമ്പോൽ നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എ. ശാന്തകുമാറാണ്.

കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ്  ചിത്രീകരണം നടന്നത്. നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിലായി സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച എ. ശാന്തകുമാറിന്റെ, സിനിമാ മേഖലയിലേക്കുള്ള, ആദ്യ ചിത്രം കൂടിയാണിത്.

പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ ഇതുവരെ ശ്രദ്ധിക്കപ്പെടാതെ പോയ പല സാമൂഹ്യ വിഷയങ്ങളിലൂടെയും ചിത്രം കടന്നു പോകുന്നുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രയാഗ ചിത്രത്തിലൂടെ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുധീഷ്, ഇന്ദ്രൻസ്, ലാൽ, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂർ, ഷൈൻ ടോം ചാക്കോ, മാനവ്, ഗൗരവ് മേനോൻ അരവിന്ദ്, നിഷാ സാരംഗ്, യാമി സോന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളുമായെത്തുന്നുണ്ട്. ഗാനങ്ങൾക്ക് വയലാർ ശരത് ചന്ദ്രവർമ്മ, അൻവർ അലി, മനു മഞ്ജിത്ത്, എ ശാന്തകുമാർ എന്നിവർ വരികൾ നൽകുന്നു. സംഗീതം സച്ചിൻ ബാലുവും ആന്റണി മൈക്കിൾ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.

Story Highlights – Bhoomiyile Manohara Swakaryam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here