Advertisement

കേരളത്തിലെ കേസുകൾ എൻഐഎ ഏറ്റെടുത്തത് അധികാരമുപയോഗിച്ചെന്ന് ഡിജിപി

February 2, 2020
Google News 0 minutes Read

കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസുകൾ ഏറ്റെടുത്തത് അവരുടെ അധികാരമുപയോഗിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേസെടുക്കുന്നതെന്നാണ് എൻഐഎ പറയുന്നത്. അത്തരത്തിൽ കേസെടുക്കാൻ എൻഐഎക്ക് നിയമപരമായ അധികാരമുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

സിപിഐഎം പ്രവർത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. എൻഐഎ അന്വേഷിക്കുന്ന കേസായതിനാൽ താൻ കൂടുതലൊന്നും പറയുന്നില്ല. അവർ ഇതുവരെ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് കരുതുന്നത്. അവർ അന്വേഷണം നടത്തട്ടെ. തെളിവുകളുണ്ടെങ്കിൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ എന്നും ഡിജിപി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here