Advertisement

വ്യത്യസ്ത തരം വാഴകൾ കൃഷി ചെയ്യുന്ന പാറശാലക്കാരുടെ ‘വാഴച്ചേട്ടൻ’

February 3, 2020
Google News 1 minute Read

വ്യത്യസ്തനായ കർഷകനാണ് വിനോദ്. തിരുവനന്തപുരം പാറശാല സ്വദേശിയായ വിനോദിനെ നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്നത് ‘വാഴച്ചേട്ടൻ’ എന്നാണ്. കാരണം, ലോകത്തിൻറെ വിവിധ ഇടങ്ങളിൽ നിന്നുള്ള അപൂർവയിനം വാഴകൾ നട്ടുവളർത്തുന്ന ഇദ്ദേഹത്തിന്റെ വാഴ പ്രേമം തന്നെ.

Read Also: അറ്റ്ലസിന്റെ ‘നാടൻ’ സൈക്കിളിൽ ഒൻപത് രാജ്യങ്ങൾ മറികടക്കാൻ ഫൈസൽ; യാത്രയ്ക്ക് ഇന്ന് തുടക്കം

ഫിലിപ്പീൻസ്, ഹോണ്ടുറാസ്, ആഫ്രിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നും, അസം,കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഴകൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അസം മൽബോഗ്, കരിങ്കദളി, ആയിരംകാപൂവൻ, ഷുഗർ ബനാന തുടങ്ങിയ വിവിധ വാഴകൾക്കുള്ള ഔഷധ ഗുണങ്ങളും അവയുടെ ചരിത്രവും വരെ വാഴച്ചേട്ടൻ പറഞ്ഞു തരും.

നാടനും വിദേശിയുമടക്കം നാനൂറിലേറെ അപൂർവയിനം വാഴകൾ വാഴച്ചേട്ടൻ കൃഷി ചെയ്യുന്നു. മൂന്നര ഏക്കറുള്ള തോട്ടത്തിൽ വാഴക്ക് പുറമെ പച്ചക്കറിയും കോഴിയും താറാവുമൊക്കെയുണ്ട്. വീഡിയോ കാണാം,

 

banana tree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here