Advertisement

കൊറോണ ബാധ വൈറസ് ബാധ; കേന്ദ്ര സർക്കാർ കർമ്മസമിതി രൂപീകരിച്ചു

February 3, 2020
Google News 0 minutes Read

കൊറോണ ബാധ വൈറസ് ബാധ; വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേന്ദ്ര സർക്കാർ കർമ്മസമിതി രൂപീകരിച്ചുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേന്ദ്ര സർക്കാർ കർമ്മസമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി തലവനായ സമിതിയിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഷർഷ് വർധൻ, വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരാണ് മറ്റ് അംഗങ്ങൾ.

മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാറിന്റെ അടിയന്തര നടപടി. ചൈനയിൽ നിന്ന് തിരികെ എത്താൻ താത്പര്യമുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആവശ്യമുള്ളവർക്ക് ചൈനയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here