Advertisement

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു

February 3, 2020
1 minute Read

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍  ഹൈക്കോടതി അനുവദിച്ച കാലപരിധി അവസാനിച്ചു. എന്നാല്‍ പ്രധാനപ്പെട്ട റോഡുകള്‍ പലതും ഇപ്പോഴും സഞ്ചാരയോഗ്യമായിട്ടില്ല. അപകടങ്ങളും തുടരുകയാണ്.

ജനുവരി 31ന് മുന്‍പ് മെട്രോനഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. റോഡിലെ കുഴിയില്‍ വീണു യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ട സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍. ഇതേ തുടര്‍ന്ന് കൊച്ചിന്‍ കോര്‍പറേഷനും പൊതുമരാമത്തു വകുപ്പും റോഡുകളുടെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. എന്നാല്‍ കോടതി ഉത്തരവ് അവസാനിച്ചിട്ടും നഗരത്തിലെ പലറോഡുകള്‍ക്കും കുഴികളില്‍ നിന്നും ശാപമോക്ഷം ലഭിച്ചിട്ടില്ല. അതിന്റെ നേര്‍ ചിത്രമാണ് കലൂരിലെ എസ്ആര്‍എം റോഡിന്റെ അവസ്ഥ.

കഴിഞ്ഞവര്‍ഷം കുടിവെള്ള പൈപ്പുകള്‍ നിക്ഷേപിക്കാനായി ജല അതോറിറ്റി കുഴിച്ച റോഡാണിത്, കോടതി ഉത്തരവ് ഉണ്ടായിട്ടും ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികാരികള്‍ ഇനിയും തയാറായിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്നും യാത്രക്കാര്‍ പറയുന്നു. പൊടി ശല്യവും രൂക്ഷമാണ്.

ഒരിടത്ത് മാത്രമല്ല ഇ ദുരവസ്ഥ. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ സ്ഥിതിചെയ്യുന്ന മാവേലി റോഡിന്റെയും ഗതി ഇതുതന്നെയാണ്. ബഹുഭൂരിപക്ഷം റോഡുകളുടെയും പണികള്‍ പൂര്‍ത്തിയായെന്ന് നഗരസഭയും, പൊതുമരാമത്തും അവകാശപ്പെടുമ്പോഴാണ് ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുന്നത്.

Story Highlights: kerala high court, kochi road,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top