Advertisement

ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു

February 3, 2020
0 minutes Read

സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം റിയാദിൽ അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), സുഹൃത്തായ അമീനിന്റെ മകൻ അർഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവർക്ക് പരുക്കേറ്റു. ഷമീമിന്റെ മക്കളായ അയാൻ, സാറ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റിയാദ് ജിദ്ദാ ഹൈവേയിൽ റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹുമയാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടം. മൃതദേഹങ്ങൾ ഹുമയാത്തിന് സമീപം അൽഖസ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്റ ആശുപത്രിയിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top