തൊണ്ടിമുതലുകള്‍ സൂക്ഷിക്കാന്‍ ഇനി ക്യൂആര്‍ കോഡ് സംവിധാനം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതിന് ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ക്രൈം ആന്‍ഡ് ക്രമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം, ഇന്റേര്‍ണല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിഗ് സിസ്റ്റം, തുണ എന്നീ സോഫ്റ്റ്‌വെയറുകള്‍ ഫലപ്രദമായി ഉപയോഗിക്കും.
പൊലീസ് സ്റ്റേഷനുകളെല്ലാം ക്യാമറ നിരീക്ഷണത്തിലാക്കും. സ്റ്റേഷന്‍ ഓഫീസറുടെ മുറി, തൊണ്ടി മുറി, ലോക്കപ്പുകള്‍ എന്നിവ ഒഴികെയുള്ള സ്ഥലങ്ങള്‍ ഹാളുകളാക്കി നിലനിര്‍ത്തി കൂടുതല്‍ കംപ്യൂട്ടറുകള്‍ സ്ഥാപിക്കും.
പാസ്‌പോര്‍ട്ട് അന്വേഷണം, പരാതി സ്വീകരിക്കല്‍, പരാതികള്‍ക്ക് രസീത് നല്‍കല്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നടപടി പൂര്‍ത്തിയാക്കി വിട്ടുനല്‍കല്‍ എന്നിവയെല്ലാം സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. പാസ്‌പോര്‍ട്ടില്‍ അന്വേഷണം, പൊലീസ് ക്ലിയറന്‍സ് എന്നിവയ്ക്ക് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരം നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കും.
Story Highlights: kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here