ജാമിഅ മില്ലിയ സർവകലാശാലയിൽ വീണ്ടും വെടിവയ്പ്

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വീണ്ടും വെടിവയ്പ്. അഞ്ചാം ഗേറ്റിലാണ് വെടിവയ്പ് നടന്നത്. ഇന്നലെ അർധരാത്രിയാണ് സംഭവം. സ്‌കൂട്ടറിലെത്തിയവരാണ് വെടിയുതിർത്തത്. ആർക്കും പരുക്കില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പ്രദേശവാസികളും സർവകലാശാല പരിസരത്ത് പ്രതിഷേധവുമായി ഒരുമിച്ച് കൂടി. തുടർന്ന് ജാമിഅ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥലത്തെത്തി.
അതേസമയം, ജാമിഅ നഗർ, ഷഹീൻ ബാഗ് വെടിവയ്പുകളുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചു. തെക്ക് കിഴക്കൻ മേഖലയുടെ ഡിസിപിയായ ചിന്മയി ബിശ്വാസിനെ കമ്മീഷൻ അടിയന്തരമായി തത്സ്ഥാനത്തുനിന്ന് നീക്കി. പകരം അഡീഷനൽ ഡിസിപിക്ക് ചുമതല നൽകി.
story highlights- jamia millia university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here